കോൺഗ്രസ് ചെകുത്താനും കടലിനും നടുക്ക് | പാലം വലിക്കുമോ എന്നാ ശങ്ക | kerala politics malayalam news

  • Published on:  Feb 14, 2019
  • Video full hd 1080 കോൺഗ്രസ് ചെകുത്താനും കടലിനും നടുക്ക് | പാലം വലിക്കുമോ എന്നാ ശങ്ക | kerala politics malayalam news 3:14:, 720, 480 കോൺഗ്രസ് ചെകുത്താനും കടലിനും നടുക്ക് | പാലം വലിക്കുമോ എന്നാ ശങ്ക | kerala politics malayalam news
    കോണ്‍ഗ്രസ്സ് ഇപ്പോള്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ്.കേരള കോണ്‍ഗ്രസ്സിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ സീറ്റ് വിട്ടു നല്‍കിയാല്‍ മുസ്ലീംലീഗിനും അധികം സീറ്റ് നല്‍കേണ്ടി വരും. ഇനി ലീഗിന് മാത്രമായാണ് കൂടുതല്‍ സീറ്റ് നല്‍കുന്നതെങ്കില്‍ കേരള കോണ്‍ഗ്രസ്സില്‍ തമ്മിലടി രൂക്ഷവുമാകുംലോകസഭ സീറ്റുകള്‍ ലക്ഷ്യമിട്ടല്ല, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് ഘടകകക്ഷികളുടെ ഇപ്പോഴത്തെ വിലപേശലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കാണുന്നത്.മുസ്ലീം ലീഗില്‍ പുതിയ തലമുറക്ക് അവസരം നല്‍കാതെ രണ്ട് സീറ്റുകളിലും മുതിര്‍ന്ന നേതാക്കള്‍ വീണ്ടും മത്സരിക്കുന്നതില്‍ യൂത്ത് ലീഗിലും പ്രതിഷേധം ശക്തമാണ്.പൊന്നാനിയില്‍ നിന്നും ഇ.ടി മുഹമ്മദ് ബഷീറോ അതല്ലെങ്കില്‍ മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയോ വീണ്ടും മത്സരിക്കരുതെന്നാണ് ആവശ്യം.അതല്ലെങ്കില്‍ വയനാട് ലോകസഭ സീറ്റ് കോണ്‍ഗ്രസ്സിനോട് ചോദിച്ച്‌ വാങ്ങണമെന്നതാണ് നിലപാട്.ലീഗിന്റെ ശക്തിക്ക് അനുസരിച്ചുള്ള സീറ്റുകള്‍ കോണ്‍ഗ്രസ്സ് വിട്ടു നല്‍കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്നാണ് മുസ്ലീം ലീഗിലെ പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്.ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് ഭരണം പോലും പിടിക്കാന്‍ ശേഷിയില്ലാത്ത സി.പി.ഐക്ക് സി.പി.എം നാല് സീറ്റുകള്‍ നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ലീഗില്‍ അമര്‍ഷം പുകയുന്നത്.ഒരു ബസില്‍ കയറ്റാനുള്ള ആളുകള്‍ പോലും തികച്ച്‌ ഇല്ലാത്ത ജനതാദള്‍ എസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് സി.പി.എം വിട്ടു നല്‍കിയതും പ്രതിഷേധക്കാര്‍ ലീഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.എന്നാല്‍ ഒരു സീറ്റു പോലും ഘടകകക്ഷികള്‍ക്ക് കൂടുതലായി നല്‍കാന്‍ കഴിയില്ലന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഇക്കാര്യം കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു.#seatdiscussioninudf#keralacomgress#loksabhaelection#focusnewsmalayalam Video കോൺഗ്രസ് ചെകുത്താനും കടലിനും നടുക്ക് | പാലം വലിക്കുമോ എന്നാ ശങ്ക | kerala politics malayalam news upload by channel ago just now with 175 views.Rating: %(by users) - What think other users about this videos -

Please leave your comments